VANDIKKAALAKAL
Description
'വിരഹത്തിൻ്റെ സമയപരിധി ക്രമേണ വർധിക്കുന്നതായി അനസൂയയ്ക്ക് തോന്നി. അദ്ദേഹത്തിന്റെ അഭിനിവേശം കെട്ടടങ്ങിയോ? അതോ യൗവനയുക്തയായ ഒരു ബദൽ അദ്ദേഹം നേടിയെടുത്തോ? പതിനേഴ് വയസ്സുകാരിയായ ഒരു പെണ്ണിന്റെ കൂടെ ഒരൊഴിവുകാലം ചെലവാക്കിയാൽ താൻ വീണ്ടും ഒരു യുവാവായി മാറുമെന്ന് എത്ര തവണ തന്നോട് പറഞ്ഞിരിക്കുന്നു! അത്തരം പ്രസ്‌താവനകൾ തന്നെ കലശലായി വേദനിപ്പിച്ചു. യൗവനമൊഴികെ മറ്റെന്തും വാങ്ങിക്കൊടുക്കുവാൻ തക്ക ധനശേഷി തനിക്കുണ്ടായിരുന്നു. യൗവനം? അത് കാടിൻ്റെ അകത്തളങ്ങളിലേക്ക് എന്നേ പറന്നുപോയ ഒരു സ്വപ്‌നപ്പക്ഷിയായിരുന്നു. മടങ്ങിവരുവാൻ വിധിച്ചിട്ടില്ലാത്ത പറവ.' സ്ത്രീമനസ്സിന്റെ ആഴങ്ങളെയും അഭിനിവേശങ്ങളെയും മറ്റാർക്കും കഴിയാത്ത ഭാഷയിലും വിതാനത്തിലും ആവിഷ്‌കരിച്ച എഴുത്തുകാരി മാധവിക്കുട്ടി അവസാനമെഴുതിയ നോവൽ.