OTTAYADIPPATHA
Description
സാമൂഹികപ്രവർത്തകയായി മറ്റുള്ളവരുടെ കണ്ണുനീർ തുടച്ചുമാറ്റാനും അവരുടെ നന്ദിയും സ്നേഹവും സമ്പാദിക്കുവാനും ഞാൻ ഒരിക്കൽ ആഗ്രഹിച്ചു. പക്ഷേ, ഇന്നു ഞാൻ തനിച്ചാണ്. എൻ്റെ യാത്രയിൽ എനിക്ക് ആരും കൂട്ടിനില്ല. ലഗേജിൻ്റെ ഭാരം കൂടാതെ ഒരൊറ്റയടിപ്പാതയിൽക്കൂടി ഞാൻ അലയുന്നു. ദിക്ക് ഏതെന്നറിയാതെ കാണാൻ ഇരിക്കുന്നത് എന്തെന്നാലോചിക്കാതെ ഞാൻ ഒരു സ്വപ്നാടന ക്കാരിയെപ്പോലെ ഒരിക്കലും തിരിഞ്ഞു നോക്കാതെ മുന്നേറുന്നു. ഓരോ രക്ഷാവല യവും ക്രമേണ തകർന്നുവീഴുമെന്നും ഒടുവിൽ മതിലില്ലാത്ത, അംഗരക്ഷകരില്ലാത്ത. വാതിലു കളില്ലാത്ത ഒരു തുറന്ന ലോകത്തിൽ ഒരനാഥ യായി അവശേഷിക്കുമെന്നും ബാല്യകാല ത്തിൻ്റെ ആഘോഷവേളയിൽ ഞാൻ ഒരിക്കലും വിചാരിച്ചില്ല. ജീവിതത്തിന്റെ ഒറ്റയടിപ്പാതകളിൽ ഏകയും നിരാലംബയുമായി നടക്കേണ്ടിവരുന്നവർക്ക്