ENTE KATHA
Description
കാലം ജീനിയസ്സിൻ്റെ പദവിമുദ്രകൾ നൽകി അംഗീകരിച്ച മാധവിക്കുട്ടി സമകാലികമൂല്യ ങ്ങൾക്കു വിപരീതമായി സ്വയം നിർമിച്ച എഴു ത്തുകാരിയാണ്. എൻ്റെ കഥ ഇതിനു തെളി വാണ്. ഇന്ത്യയിൽ മറ്റൊരു എഴുത്തു കാരിയും ഇങ്ങനെയൊരു സംഭാവന ആത്മകഥ യുടെ രൂപത്തിൽ സാഹിത്യത്തിനു നൽകി യിട്ടില്ല. നിരുപാധികമായ സ്വാതന്ത്യ്രത്തിന്റെ ബലിഷ്ഠസൗന്ദര്യമാണ് ആ കൃതി. ഹിമഭൂമി കളുടെ അലസമായ സമാധാനം വെറുക്കുന്ന കലാകാരിയാണ് എൻ്റെ കഥ എഴുതിയ മാധവിക്കുട്ടി. എഴുതുമ്പോൾ അവർക്ക് ഭയത്തിന്റെ അർത്ഥം അറിഞ്ഞുകൂടാ. വിനാശത്തിൻ്റെ മുന്നേറ്റംപോലെ എഴു താൻപോലും അവർക്കു കഴിയുന്നു.