BALYAKALA SMARANAKAL
Description
പുന്നയൂർക്കുളത്തെ നാലപ്പാട്ടും കൽക്കത്തയിൽ ലാൻസ്‌ഡൗൺ റോഡിലെ വസതിയും വരുംകാലത്തെ അപൂർവ്വ പ്രതിഭയുടെ തുടുത്ത കാലടിപ്പാടുകളും കിളിക്കൊഞ്ചലുകളും ഏറ്റുവാങ്ങി പുളകംകൊണ്ടിരുന്നു. വളർച്ചയുടെ പാതയിലെങ്ങോ നഷ്ടപ്പെട്ട ബാല്യത്തിന്റെ സ്‌മൃതിച്ചെപ്പുകൾ ഒന്നൊന്നായി തുറക്കുന്ന മാധവിക്കുട്ടി സ്നേഹത്തിന്റെയും നൈർമ്മല്യത്തിൻ്റേതുമായ ഒരു ലോകത്തിലേക്ക് നമ്മെ കൈപിടിച്ചാനയിക്കുമ്പോൾ നാം നമ്മുടെ തന്നെ ബാല്യകാലം ഒരിക്കൽക്കൂടി അനുഭവിക്കുക എന്ന അനുഭൂതിക്ക് വിധേയരാവുകയാണ്. ഓർമ്മയിൽ എന്നും ഹരിതഭംഗിയോടെ പീലിവിടർത്തി നില്ക്കുന്ന ബാല്യത്തിന്റെ ചെറിയ ചെറിയ കുസൃതികളും വികൃതികളും ആരെയാണ് മോഹിപ്പിക്കാതിരിക്കുക! ബാല്യത്തിൻ്റെ നിരപേക്ഷമായ സൗന്ദര്യം മുഴുവൻ വിടർത്തി നില്ക്കുന്ന ഒരു പൂങ്കുലയാണ് ഈ സ്മരണകൾ.