AARACHAR
Description
ഇതുവരെ മലയാളത്തിൽ ആരും പരിചയിച്ചി ട്ടില്ലാത്ത പ്രമേയം: കഥയിലെ നായികയുടെ ഒരു പൂർവ്വികയൊഴികെ ഭൂമിയിൽ ഇന്നേവരെ മറ്റൊരു സ്ത്രീയും കടന്നുചെന്നിട്ടില്ലെന്ന് ഉറപ്പിച്ചു പറയാവുന്ന ജീവിതമേഖല: മറ്റാരുടെയും ആഖ്യാനശൈലിയുടെ നിഴൽവീഴാത്ത കഥാകഥനതന്ത്രം: ഉരുകിത്തിളച്ചുമറിയുന്ന ലോഹദ്രവം ഉള്ളിൽപ്പേറിക്കൊണ്ട് തണുത്തുറഞ്ഞ പാറപ്പരപ്പുകളെയും ഹിമശൈലത്തെയും പുറമേ വഹിക്കുന്ന ഭൂമിപോലെ വികാരജ്വാലകളെ മൂടിക്കൊണ്ട് നിസ്സംഗതയോടെ വ്യാപരിക്കുന്ന ഭാഷാഘടന: പലതുകൊണ്ടും 'ആരാച്ചാർ' ഒരു അപൂർവ്വ സൃഷ്ടിയാണ്. -ഡോ. എം. ലീലാവതി കെ.ആർ. മീരയുടെ 'ആരാച്ചാർ' എല്ലാ അർത്ഥ ത്തിലും ഭാവിയുടെ ചരിത്രം പറയുന്ന ആഖ്യാന മാതൃകകളിലൂടെ നോവൽസാഹിത്യത്തിൽ നവ സംവേദനവഴി തുറന്നിരിക്കുന്നു. ഇതു ഭാഷയിലും ഭാവത്തിലും ദർശനത്തിലും ഭാവിമലയാളത്തിൻ്റെ വഴിയാണ്. ഓർമ്മയും ഓർമ്മയുടെ വ്യാഖ്യാനവും ഭാവിയുടെ ഓർമ്മയും കലർന്നുണ്ടാകുന്നതാണ് 'ആരാച്ചാരി'ലെ ഭാവിമലയാളം. ഭാവിനോവൽ.