Karuthachan
Description
അജ്ഞാതമായ താഴ്‌വരകളിൽ നിങ്ങൾക്ക് ആ കാലൊച്ചകൾ കേൾക്കാൻ സാധിക്കുന്നുണ്ടോ? ഇരുൾ നീട്ടുന്ന ഭീതി നിങ്ങളുടെ നാഡികളിലെ സ്‌പന്ദനങ്ങളെ ക്രമപ്പെടുത്തുന്നുണ്ടോ? കറുത്തച്ചൻമേട്ടിലൂടെയുള്ള ഏകാന്തയാത്രയിൽ നിങ്ങൾ ആർക്ക് പിന്നിലൊളിച്ചാലും അയാൾ നിങ്ങളെ നേർക്കുനേർ കാണുമ്പോൾ നിങ്ങളുടെ ശ്വാസം നിലയ്ക്കും. ആത്യന്തികമായി നിങ്ങൾ അന്വേഷിക്കുന്നത് ആരെയാണ്? യുക്തിക്കും ശാസ്ത്രത്തിനുമപ്പുറമുള്ള ആ സാധ്യതയുടെ ചുരുൾ കെട്ടിലാണോ നിങ്ങൾ അലയുന്നത്. ആ ദുരൂഹതകൾക്കുത്തരമാണോ കറുത്തച്ചൻ? മലയാള സാഹിത്യത്തിൽ ഭീതിയെ അക്ഷരങ്ങളിലൂടെ അനുഭവിക്കുന്ന അസാധാരണ രചന.