Sooryane Aninja Oru Sthree
Description
ആൺബോധത്താലും ആൺകോയ്‌മയാലും സൃഷ്‌ടിച്ച് സംസ്ഥാപനം ചെയ്ത് പുലരുന്ന മനുഷ്യചരിത്രത്തിൻ്റെ മൂലക്കല്ലുകളെ ഇളക്കാൻ ഏതു പെണ്ണിനാവും? ബൈബിളിൽ ഒരു ജെസബൈൽ അതിനു ശ്രമിച്ചു പിന്നീട് ആര്. എന്ത്? ഇവിടെ ഇതാ വീണ്ടുമെത്തുന്നു. ഒരു ജെസബെൽ-സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ അവൾ പുരുഷലോകത്തിൻ്റെ സംഹിത കളെയും ചിന്തകളെയും അടിമുടി ചോദ്യം ചെയ്യുന്നു- സ്വന്തം ജീവി തത്തെ അതിനു മുന്നിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട്, അപ്പോൾ ലോക ത്തിന്റെ ആധാരശിലകൾ ഇളകാൻ തുടങ്ങുന്നു മറ്റൊരു ലോകം സാധ്യമാക്കാനുള്ള ആ ഇളക്കങ്ങളിൽ ഒരു പാടു സ്ത്രീകളും പങ്കുചേരുന്നു