NETHRONMEELANAM
Description
ഒരു ബില്യാർഡ്‌സ് മേശയ്ക്കു ചുറ്റും സംഭവിക്കുന്ന പ്രതികരണങ്ങൾ പോലെ പ്രവചനാതീതമായാണ് ഓരോ കഥാപാത്രവും പെരുമാറു ന്നത്. അക്രമത്തിൻ്റെയും ആസക്തിയുടെയും രോഷത്തിൻ്റെയും ഭാഷയിലാണ് കെ.ആർ. മീര എഴുതുന്നത്. - ഇന്ത്യൻ എക്‌സ്പ്രസ് ആഗ്രഹങ്ങളുള്ള., സ്നേഹത്തിനായി കൊതിക്കുന്ന. നീതിക്കായി തിരയുന്ന നമുക്ക് എങ്ങനെയാണ് അസ്‌തിത്വപരമായി അന്ധരും കാഴ്‌ചാവൈകല്യമുള്ളവരും വസിക്കുന്ന ഈ ലോകത്ത് സഞ്ച രിക്കുവാനും ജീവിക്കുവാനും കഴിയുക? ഈ ചോദ്യമാണ് കെ. ആർ. മീരയുടെ നേത്രോന്മീലനത്തിന്റെ കാതൽ.