ADULTERY, MALAYALAM
Description
അറിയപ്പെടുന്ന മാധ്യമപ്രവർത്തകയും രണ്ട് കുട്ടി കളുടെ മാതാവുമാണ് ലിൻഡ. കുടുംബത്തിൻ്റെ പരിചരണത്തിലും ഔദ്യോഗികജീവിതത്തിലും മുഴുകി ജീവിക്കുന്ന ലിൻഡ ആരിലും അസൂയജനി പ്പിക്കുന്ന വ്യക്തിത്വത്തിനുടമയുമാണ്. ആകസ്മി കമായി ഒരുദിനം തന്റെ ജീവിതത്തിലെ തീക്ഷ്‌ണ വികാരങ്ങളുടെ അഭാവം അവൾ തിരിച്ചറിയുന്നു. പതിവു ദിനചര്യകളിലെ വിരസതകളിൽനിന്നും ഒരു മാറ്റത്തിനായി കൊതിക്കുന്ന ലിൻഡ കൗമാരകാലത്തെ പ്രണയിതാവും ഇപ്പോൾ പ്രശസ്‌തനായ രാഷ്ട്രീയ നേതാവുമായ ജേക്കബ് കോനിഗിനെ കണ്ടു മുട്ടുന്നു. അതോടെ, അടക്കിവെച്ച വികാരങ്ങളുടെ കെട്ടുകൾ പൊട്ടിച്ച് പ്രണയത്തിൻ്റെയും രതിയു ടെയും അപരിചിത ഭൂമിയിലൂടെ ലിൻഡ തന്റെ യാത്ര തുടങ്ങുന്നു. വികാരങ്ങൾക്കും വിവേകത്തി നുമിടയിലായി തൻ്റെ ജീവിതം മാറിമറിയുന്നതിന് അവൾ സാക്ഷ്യം വഹിക്കുന്നു. ലോകത്തേറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കൃതികളുടെ രചയിതാവായ പൗലോ കൊയ്ലോയുടെ തികച്ചും വ്യത്യസ്‌തമായ നോവലിന്റെ പരിഭാഷ.