VERONIKA MARIKKAN THEERUMANIKKUNNU
Description
വെറോണിക്ക സ്വന്തം സ്വാതന്ത്ര്യ്രത്തിൽ അഭിരമിക്കുന്ന ഒരു സ്ത്രീ യായിരുന്നു: അവൾ തനിക്ക് പ്രിയപ്പെട്ട ഇടങ്ങളിലേക്ക് യഥേഷ്ടം യാത്രചെയ്യുകയും സുമുഖരായ പുരുഷന്മാരുമായി ശയിക്കു കയും ചെയ്തു. എങ്കിലും അവൾ സന്തുഷ്ടയായിരുന്നില്ല. ജീവിത ത്തിൽ എന്തിൻ്റെയോ അഭാവമുണ്ടെന്ന് തിരിച്ചറിഞ്ഞ അവൾ ഒരു പ്രഭാതത്തിൽ. മരിക്കാൻ തീരുമാനിച്ചു. ജീവിതത്തിലെ ഒഴുക്കിനെതിരെ നീന്തുന്നവരെയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നവരെയും സാമ്പ്രദായിക നിയമ ങ്ങളിൽ വിശ്വസിക്കാത്തവരെയും തിരസ്‌കാരങ്ങളെ ഭയക്കാതെ ഓരോ ദിനത്തെയും നേരിടുന്നവരെയും സമൂഹം ഭ്രാന്തരായി കണ ക്കാക്കാറുണ്ട്. പക്ഷേ, യഥാർത്ഥ വിവേകശാലികൾ അവരാണെങ്കിലോ?