VANAPRASTHAM
Description
കരയോടടുക്കുകയും ഒന്നും പറയാതെ തിരിച്ചുപോവു കയും ചെയ്യുന്ന തിരയുടെ മൗനവേദനകൾ പോലെ, വാക്കുകൾകൊണ്ടു പകരാനാവാത്ത മൂകവിലാപങ്ങ ളുമായി ജീവിക്കുന്ന ചില മനുഷ്യരുണ്ട്. അവർക്ക് മലയാളത്തിൽ ലഭിച്ച ഏറ്റവും ശ്രേഷ്ഠമായ നാലു കഥകളാണ് ഈ സമാഹാരത്തിൽ. മനസ്സിൽ കൊണ്ട് പ്രണയത്തിനുമുകളിൽ കാലത്തിന് ഒരു കൊത്തുവേ ലയും ചെയ്യാനാവില്ലെന്ന് വായനക്കാരെ നിരന്തരം അനുഭവിപ്പിച്ചുകൊണ്ടിരിക്കുന്ന വാനപ്രസ്ഥം, മുതിർ ന്നവരുടെ ലോകത്തിൻ്റെ പതിവുവഴക്കങ്ങളെ ഇളം തെന്നലിന്റെ സ്വാതന്ത്ര്യത്തോടെ ഗൂഢമായി വിചാ രണ ചെയ്യുന്ന ജാനകിക്കുട്ടിയുടെ കഥ പറയുന്ന ചെറിയ ചെറിയ ഭൂകമ്പങ്ങൾ, സുകൃതം, പെരുമഴയു ടെ പിറ്റേന്ന് എന്നീ നാലു കഥകളും ഏതു ലോകകഥ യോടും ചേർത്തുവെക്കാവുന്ന ഉയരം പ്രാപിക്കുന്നുണ്ട്. 1993-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച കൃതി