Randamoozham
Description
എം.ടി. എന്ന രണ്ടക്ഷരം ഒരു സാംസ്കാ രിക ചിഹ്നം തന്നെയായിമാറിയിട്ട് അര നൂറ്റാണ്ട് കഴിഞ്ഞു. എഴുതിയതിലെല്ലാം തന്നെയും കാലത്തെയും മനുഷ്യാവസ്ഥ യുടെ ഇരുൾവെളിച്ചങ്ങളെയും അദ്ഭുതദീ പ്തിയോടെ കൊത്തിവെച്ച് ഈ എഴുത്തു കാരന്റെ 'രണ്ടാമൂഴം' ഇന്ന് ഒരു വിശുദ്ധ പുസ്തകത്തിന്റെ പദവി കൈവരിച്ചിട്ടുണ്ട്. വ്യാസപ്രതിഭ നെറുകയിൽ തൊട്ടനുഗ്രഹിച്ച ഒരെഴുത്തുകാരനുമാത്രം കഴിയുന്ന ഈ നോവൽ രചനയിലൂടെ എം.ടി. മലയാള ഭാഷയ്ക്കു നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്.