Ente Chempakam Parukuttikk Vendi
Description
ഈ കഥകളിൽ ഹൃദയസ്‌നാനം ചെയ്യപ്പെട്ട ജീവിതത്തിൻ്റെ ഭിന്നമുഖങ്ങളുണ്ട്. പുസ്‌തകത്തിലെ ഓരോ കഥയും വായനയ്ക്കൊടുവിൽ നമ്മിൽ തന്നെ കുടിപ്പാർക്കുന്ന സമീപസ്ഥ ലോകമായി വായനക്കാരെ പൊതിയുന്നു. കാത്തിരിപ്പും, പ്രതീക്ഷയും, ദുഃഖവും, പ്രതികാരവും, നിഗൂഢമായ അന്വേഷ ണവും ഓർമ്മകളിലേക്ക് കുഴമറിഞ്ഞു വീഴാനുള്ള സർവ്വലൗകികമായ മനുഷ്യന്റെ ആശയുമെല്ലാം ഈ സമാഹാരത്തിലെ കഥകളുടെ ആന്തരിക ജീവിതത്തെ കരുപ്പിടിപ്പിക്കുന്നു. ഈ കഥകളിലെ ദേശഭാവനയ്ക്ക് അതിവേഗം നഗരമായി മാറിമറിയാൻ കൊതിക്കാത്ത സ്വയം കാത്തുസൂക്ഷിക്കുന്ന ഗ്രാമജീവിതത്തിൻ്റെ എല്ലാ ഇനിപ്പുകളുമുണ്ട്. ആർത്തിയും പകയും പ്രണയവും കൗതുകവും രാഷ്ട്രീയബോധ്യവുമെല്ലാം സമ്മോഹനപ്പെടുന്ന സർവ്വലൗകി കമായ മനുഷ്യ ജീവിതത്തിൻ്റെ മിടിപ്പ് ഈ കഥകളുടെ ജീവനെ കൂടുതൽ ജൈവികമാക്കുന്നു. പുലിപ്പാറയിൽ ആരംഭിക്കുന്ന ഓരോ കഥാഖ്യാനവും ഓരോ കഥയിലെ കഥാപാത്ര നിർമ്മിതിയും അങ്ങേയറ്റം മൗലികമാണ്. പ്രതീക്ഷയോടെ മലയാള സാഹിത്യത്തിന് കാത്തിരിക്കാനുള്ള ഉറച്ച കാൽ വെയ്പ്പായി അമ്മുവിൻ്റെ ആദ്യ കഥാസമാഹാരം വായിക്കപ്പെടും എന്ന തീർപ്പ് ഈ കഥകളിൽ പ്രസരിക്കുന്നു. ചോരയും നീരും മാംസവും വിഷാദവും ഫലിതബോധവും ഇതൾവിരിയുന്ന സാധാരണ മനുഷ്യരുടെ അസാധാരണ ജീവിതങ്ങളെ കാലത്തിൻ്റെയും ചരിത്രത്തിൻ്റെയും ഹാങ്ങറിൽ കൊരുത്തി ടാനുള്ള ധീരോദാത്തമായ ശ്രമമാണ് എൻ്റെ ചെമ്പകം പാറുക്കുട്ടിയ്ക്ക് വേണ്ടി എന്ന ഈ സമാഹാരം.