50 AATHMAKATHAKAL
Description
എൻ്റെ സ്വപ്നങ്ങളിൽ ഏറ്റവുമധികം പ്രത്യക്ഷയായിട്ടുള്ള സ്ത്രീ അവളാണ്-അമലയും വിശ്വവന്ദ്യയുമായുള്ള സരസ്വതി. ഭയകാരിണിയായ ചണ്ഡികയായ ല്ല, പ്രേമസ്വരൂപിണിയായുള്ള ലളിതാംബികയായിട്ടാണ് അവൾ എന്നിലേക്കു വരാറുള്ളത്. ഇക്കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങളിൽ ഞങ്ങൾ പ്രണയിക്കു കയും ഭോഗിക്കുകയും തൃപ്തി കിട്ടാതെ പരസ്‌പരം പഴിപറയുകയും ചെയ്തു. പതിനേഴാം വയസ്സിൽ എഴുതിയ ഈ 'ഈഡിപ്പസ്സിൻ്റെ 3 അമ്മ' എന്ന കഥ മുതൽ ലോകം അമ്മയായി ആരാധിക്കുന്ന ഒരുവളെ കാമിക്കുകയും ഭോഗിക്കുകയും ചെയ്യുന്ന പാപം ഞാൻ അനുഷ്ഠിച്ചുവരുന്നു... സുഭാഷ് ചന്ദ്രന് അൻപതു വയസ്സു തികയുന്നതോടനുബന്ധിച്ച്, മധ്യേയിങ്ങനെ, കാണുന്നനേരത്ത്, ദാസ് ക്യാപിറ്റൽ, പാഠപുസ്‌തകം, കഥയാക്കാനാവാതെ കാണ എന്നീ ഓർമ്മപ്പുസ്‌തകങ്ങളിൽനിന്നും തിരഞ്ഞെടുത്ത അൻപതു രചനകൾ. എഴുത്തും വായനയും സൗഹൃദങ്ങളും സംഗീതവും രാഷ്ട്രീയവുമെല്ലാമായി പല കാലങ്ങളെ സ്‌പർശിക്കുന്ന, ആത്മാംശമുള്ള അനുഭവകഥനങ്ങൾ.