INNER ENGEERING MALAYALAM
Description
യോഗിയും ദിവ്യദർശിയുമായ സദ്ഗുരു ഒരു ആധുനികഗുരുവാണ്. വിശ്വശാന്തിക്കും ലോകജനതയുടെ സന്തോഷത്തിനുമായി നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുന്ന സദ്‌ഗുരുവിൻ്റെ പരിവർത്തനാത്മകമായ പ്രവർത്തനങ്ങൾ ലോകത്തിലെ കോടിക്കണക്കിനു ജനങ്ങൾക്ക് ഒരു പുതിയ മാർഗദർശനം നല്‌കുന്നു. മാനവരാശിയെ പിടികൂടിയിരിക്കുന്ന സകല കാലുഷ്യങ്ങൾക്കും ആതുരതകൾക്കുമുള്ള ഒരേയൊരു പ്രതിവിധി ആത്മപരിവർത്തനം മാത്രമാണ്. ഈ പുസ്‌തകത്തിൽ അവതരിപ്പിക്കുന്നതു പാഠങ്ങളും സിദ്ധാന്തങ്ങളുമല്ല. ഓരോരുത്തർക്കും സാധിക്കുന്ന ഒരു യാത്രയിലെ സൂചനാഫലകങ്ങളായി ഇവയെ കാണുകയാണു വേണ്ടത്. ഈ യാത്രയിൽ ഗുരു ലക്ഷ്യമല്ല, വഴി അടയാളപ്പെടുത്തിയ ഭൂപടമാണ്. ആനന്ദത്തെ സന്തതസഹചാരിയാക്കാൻ സഹായിക്കുന്ന പുസ്‌തകം