Shinrin Yoku
Description
വൃക്ഷങ്ങളിൽനിന്നും നവോന്മേ ഷമാർജിക്കാനുള്ള കൃത്യമായ മാർഗ്ഗനിർദേശങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. ഫോൺ ഓഫാക്കിവെക്കുന്നതും പ്രകൃതിയിലെ ക്രമരാഹിത്യങ്ങളെ തേടുന്നതും ഇവയിൽ ചിലതാണ്. ലോകത്തെയും അവനവനെത്തന്നെയും കുറേക്കൂടി സൗമ്യമായി സമീപിക്കാൻ ഇതുവഴി സാധിക്കും. വനാനുഭൂതികളിൽ പൂർണ്ണമായി മുഴുകാനും വീട്ടിലേക്കു മടങ്ങുമ്പോൾ അവയെ കൂടെക്കരു താനുമുള്ള എളുപ്പവഴികളും ഇതിൽപ്പെടും. നിങ്ങളുടെ ഗൃഹാ ന്തരീക്ഷം എത്ര തിരക്കുപിടിച്ചതായാലും അടുത്ത വനയാത്രവരെ ശാന്തിയുടെ ഉറവ വറ്റാതെ നിലനിർത്താൻ ഇത്രയും മതി.