Nalla Manasu Nalla Jeevitham
Description
നിങ്ങൾക്ക് സത്യസന്ധമായി സ്വയം സ്നേഹിക്കാൻ കഴിയുന്നത് എങ്ങനെ? നെഗറ്റീവ് വികാരങ്ങളെ പോസിറ്റീവ് ചിന്തകൾ ആയി പരിണമിപ്പിക്കാൻ സാധിക്കുന്നത് എങ്ങനെ? ഈ ചോദ്യങ്ങളെ മാത്രമല്ല അതിനപ്പുറവും പല പ്രസക്തമായ ചോദ്യങ്ങൾക്കും ഇൻസ്റ്റാ ഗുരു വെക്സ് കിങ് ഉത്തരം നൽകുന്നുണ്ട്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചുകൊണ്ട് വെക്സ് ആയിരക്കണക്കിന് യുവാക്കളുടെ പ്രതീക്ഷകളുടെ പ്രഭാവ കേന്ദ്രമായി മാറി. വ്യക്തിഗതമായ അനുഭവങ്ങളിലൂടെയും അവബോധാധിഷ്ഠിതമായ ധ്യാനത്തിലൂടെയും മനനത്തിലൂടെയും താഴെ പറയുന്ന വിഷയങ്ങളിൽ ഈ ഗ്രന്ഥം നമ്മെ ഏറെ പ്രചോദിപ്പിക്കുന്നു : ആത്മരക്ഷ പരിശീലിക്കാനും വിഷലിപ്തമായ ഊർജ്ജത്തെ മറികടന്ന് സുഗമ ജീവിതത്തിൻ്റെ മുൻഗണനകൾ തീരുമാനിക്കുന്നതിനും. സദ് ചിന്തകളെ ആഗിരണം ചെയ്യാൻ കഴിയുന്ന വിധം ശുദ്ധമാക്കി മനസ്സിനെ പാകപ്പെടുത്താനും വ്യാഖ്യാനിക്കാനും അടക്കം പോസിറ്റീവ് ശീലങ്ങളെ ജീവിതശൈലിയിൽ ഉൾപ്പെടുത്താൻ. ജീവിതത്തിലേക്ക് മഹത്തായ അവസരങ്ങളെ ആനയിക്കുക എന്ന ലക്ഷ്യത്തോടെ നിങ്ങളുടെ വിശ്വാസങ്ങളെ മാറ്റാൻ. നിങ്ങളുടെ ലക്ഷ്യങ്ങളെ മുമ്പ് ശ്രമിച്ചതും പരീക്ഷിച്ചതും ആയ തന്ത്രങ്ങളിലൂടെ ആവിഷ്കരിക്കാൻ. ഭയത്തെ മറികടന്നു പ്രപഞ്ചത്തോടൊപ്പം ഒഴുകാൻ. നിങ്ങളുടെ മഹത്തായ ലക്ഷ്യങ്ങൾ കണ്ടെത്തി മറ്റുള്ളവർക്ക് തിളങ്ങുന്ന പ്രകാശം പ്രസരിപ്പിക്കാൻ. നിങ്ങൾ ചിന്തിക്കുകയും മനസ്സിലാക്കുകയും സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രീതി മാറ്റുമ്പോൾ നിങ്ങൾ ലോകത്തെ തന്നെ മാറ്റിമറിക്കുമെന്ന് ഈ പുസ്തകം നമ്മോട് പറയുന്നു.