OTTAMARAPPEYTHU
Description
ഓർമ്മകൾ സ്വപ്‌നത്തെക്കാൾ മനോഹരമാണെന്ന് ഓർമ്മപ്പെടുത്തുന്നു ഈ പുസ്‌തകത്തിനുള്ളിലെ കുറിപ്പുകൾ അനുഭവങ്ങൾ എത്ര തീവ്രമാണെങ്കിലും സ്വപ്നത്തിലെന്നപോലെ കടന്നുപോകുന്ന ഒരു എഴുത്തുകാരിയെ ദീപാനിശാന്തിൽ വായിക്കാം. വെയിലിൽമാത്രമല്ല തീയിലും വാടാത്ത നിശ്ചയദാർഢ്യവും ധീരതയും ആ എഴുത്തുകൾക്ക് പുതിയൊരു ചാരുത സമ്മാനിക്കുന്നു ഇതിലെ ഭാഷ ലളിതവും തെളിമയുള്ളതുമാണ്. സാഹിത്യഭാഷയുടെ ചമത്‌കാരങ്ങളും ധ്വനികളുമില്ല. ഋജുവായി. സരളമായി അവ നമ്മോടു സംവദിക്കുന്നു.