gasal
Description
പ്രമേയസ്വീകരണത്തിലും പരിചരണത്തിലും ഒതുക്കത്തിലും മുഴക്കങ്ങൾ സൃഷ്ടിക്കുന്നതിലും ഭാഷയുടെ സമുചിത സാന്ദ്രതയിലും നിയന്ത്രണത്തിലും നീന ആറ്റിങ്ങൽ മലയാളകഥാലോകത്തു തനിക്കവകാശപ്പെട്ട ഇരിപ്പിടം സ്വന്തമാക്കുക തന്നെ ചെയ്യും. അധികകാലം ആവശ്യമില്ല ആ സ്ഥാനാരോഹണത്തിന് എന്ന്കൂടി ഭവിഷ്യ ദർശനം നടത്താൻഞാൻ ധൈര്യപ്പെടുന്നു. ഈകഥാസമാഹാരം ഒരു കഥാകാരിയുടെവാഗ്ദാനം ചെയ്യപ്പെട്ട ജൈത്രയാത്രയുടെ നാന്ദിയാണെന്നും ഞാൻ വിശ്വസിക്കുന്നു. * കെ. ജയകുമാർ