ABOUMIKA
Description
മൊട്ടിട്ടു വാടിപ്പോകുന്ന സ്നേഹഷച്ചെടിയുടെ ജീവിതം കൊണ്ട് ജീവിതചിത്രമെഴുതുന്നു അഭൗമിക, അനാദിയായ കാല്പനിക സമസ്യയുടെ ഒരു പുത്തൻ മനോധർമ്മാലാപം. . സി. രാധാകൃഷ്ണൻ നീന ആറ്റിങ്ങലിനു മലയാള ചെറുകഥയുടെ അരങ്ങിൽ നവീനമായ കഥാശില്പങ്ങൾ കാഴ്ചവയ്ക്കാൻ കഴിയുമെന്ന് ഈ കഥാസമാഹാരം വാക്കു തരികയാണ്. പ്രമേയ സ്വീകരണത്തിലും പരിചരണത്തിലും ഒതുക്കത്തിലും മുഴക്കങ്ങൾ സൃഷ്ടിക്കുന്നതിലും ഭാഷയുടെ സമുചിത സാന്ദ്രതയിലും നിയന്ത്രണത്തിലും നീന ആറ്റിങ്ങൽ മലയാള കഥാലോകത്തു തനിക്കവകാശപ്പെട്ട ഇരിപ്പിടം സ്വന്തമാക്കുക തന്നെ ചെയ്യും. അധിക കാലം ആവശ്യമില്ല ആ സ്ഥാനാരോഹണത്തിന് എന്ന് കൂടി ഭവിഷ്യ ദർശനം നടത്താൻ ഞാൻ ധൈര്യപ്പെടുന്നു. 'അഭൗമിക' എന്ന ഈ കഥാസമാഹാരം ഒരു കഥാകാരിയുടെ വാഗ്ദ്ധാനം ചെയ്യപ്പെട്ട ജൈത്രയാത്രയുടെ നാന്ദിയാണെന്നും ഞാൻ വിശ്യസിക്കുന്നു.