DAIVATHINTE VIKRUTHIKAL
Description
അദ്ഭുതങ്ങളുടെ ആകാശങ്ങളിലേക്കും പ്രകൃതി യുടെ നിഷ്‌കളങ്കമായ മനസ്സിലേക്കും കഥയുടെ ചുരുളുകളഴിക്കുന്ന കൃതഹസ്‌തനായ മുകുന്ദൻ്റെ ഏറ്റവും പക്വമായ കൃതിയാണ് ദൈവത്തിന്റെ വികൃതികൾ. തൻ്റെ മാന്ത്രികദണ്ഡുകൊണ്ട്. അദ്ഭുതകൃത്യങ്ങൾക്ക് ചിറകു നല്‌കുകയും ആകാശത്തിലും ആഴിക്കു മുകളിലും മയ്യഴി യുടെ സൂര്യനെ മറയ്ക്കുകയും ചെയ്യുന്ന അൽഫോൺസച്ചൻ എന്ന മാന്ത്രികനെ സൃഷ്‌ടി ക്കുകയും ചെയ്യുന്ന മുകുന്ദൻ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിന് ഇവിടെ പൂർണ്ണത കൈവരുത്തുന്നു. കൊളോണിയലിസം ഏല്പിച്ച ഭാഗ്യനിർഭാഗ്യങ്ങളുടെ ചരിത്രസ്‌മാരക 'ങ്ങൾക്കുമുന്നിൽ വളർന്ന നോവലിസ്റ്റ് മയ്യഴി യുടെ സ്വന്തം ആകാശത്തെയും മയ്യഴിയുടേതു മാത്രമായ സൂര്യനെയും മയ്യഴിപ്പുഴയെയും മലയാളസാഹിത്യത്തിലെ നിലയ്ക്കാത്ത പ്രവാഹമാക്കുന്നു