ABEESAGIN MALAYALAM
Description
"ഒരു സ്ത്രീയോടൊപ്പം ശയിക്കേണ്ടത് ശരീരംകൊണ്ടല്ല മനസ്സുകൊണ്ടാണ്" എന്ന വചനം അനേകം പ്രതിധ്വനികളോടെ അബീശഗിൻ എന്ന നീണ്ടകഥയുടെ ആഴങ്ങളിൽനിന്ന് പുറപ്പെടുന്നു. സത്യവേദപുസ്‌തകത്തിലെ മൗനങ്ങളിൽ നിന്ന് കാലാതിവർത്തിയായ ഒരു പ്രണയ കഥ നെയ്തെടുക്കുമ്പോൾത്തന്നെ രതി. അധികാരം എന്നീ ജീവിതസമസ്യകളെ ക്കൂടി പ്രണയമെന്ന പൊരുളിനോടു ചേർത്തുവയ്ക്കുന്നതിനാൽ പല മാന ങ്ങളിലുള്ള പാരായണം ഈ കൃതി സാധ്യമാക്കുന്നു.''.