Aatujeevitham
Description
മലയാള നോവൽ സാഹിത്യ ചരിത്രത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ആടുജീവിതം ഒരു സിനിമയാകുകയാണ്. എഴുത്തുകാരൻ അടുക്കിപ്പെറുക്കിവെച്ചിരിക്കുന്ന വാക്കുകൾക്കുള്ളിലെ മാസ്‌മരികമായ ഒരു ലോകം ഇതുവരെ ഓരോ വായനക്കാരനും അവരവരുടെ അനുഭവങ്ങൾക്കും ഭാവനയ്ക്കുമനുസരിച്ച് ആസ്വദിച്ചിരുന്ന വായനയുടെ ആഴങ്ങൾക്ക് ഈ ദൃശ്യവിരുന്ന് കൂടുതൽ ചാരുത പകരുമെന്ന് പ്രത്യാശിക്കാം. "ഈ സിനിമയിലെ കഥാപാത്രങ്ങൾക്ക് രൂപം നൽകിയിട്ടുള്ള പൃഥിരാജും അമല പോളും താലിബും റിക്കും ജിമ്മി ജീൻ ലൂയിസും ഒക്കെ നിങ്ങളുടെ മനസ്സിൽ കോറിയിട്ടിരിക്കുന്ന രൂപങ്ങളുമായി സാദൃശ്യമുണ്ടാകാൻ സാധിച്ചിട്ടുണ്ടെങ്കിൽ ഞാനും നിങ്ങളും തമ്മിലുള്ള ചിന്തകൾക്ക് സമാനതകളുണ്ടാകുകയാണ്." - ബ്ലെസ്സി