100 Desi Stories to Inspire You ,Malayalam
Description
ലളിതമായ ഭാഷയിൽ രചിക്കപ്പെട്ട നിങ്ങളെ പ്രചോദിപ്പിക്കുന്ന 100 തദ്ദേശ കഥകൾ എന്ന ചെറുകഥാ സമാഹാരം വ്യാപകമായി വായനക്കാരെ ആകർഷിക്കാനുതകുന്നതിലൂടെ കഥപറച്ചിൽ സംസ്ക്കാരത്തെ സചേതനമാക്കുന്നതാണ്. ദൈനംദിന ജീവിതത്തിൽ നാം നേരിടുന്ന സാഹചര്യങ്ങളുടെ വിലമതിക്കാനാകാത്ത ജീവിതപാഠങ്ങളാണ് ഈ കഥകൾ. സർഗ്ഗാത്മകതയും പുത്തൻ ആശയങ്ങളും മുതൽ കൂട്ടായ്മയും നേതൃത്വപാടവവും വരെ; പ്രണയവും ധൈര്യവും മുതൽ പകതയും കടന്നുപോകുന്ന ഈ കഥകൾ ചിന്തോദ്ദീപകങ്ങളുമാകുന്നു. ഈ പുസ്‌തകത്തിൽ കഥകൾ അവതരിപ്പിക്കുന്ന രീതിയും അസാധാരണമാണ് - പ്രസക്തമായ ചോദ്യങ്ങളോടെയാണ് ഓരോ കഥയും അവസാനിക്കുന്നത്, ആശയവിനിമയത്തിനും ആത്മപരിശോധനയ്ക്കും ഈ വായന വഴിവയ്ക്കുന്നു.