VYAKULAMATHAVINTA KANNADIKKOODU
Description
നേരിലനുഭവിക്കുന്ന ലോകത്തിൽ മനസ്സ് സൃഷ്ടിക്കുന്ന സമാന്തര ലോകങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുന്ന കഥകൾ. ഇവിടെ നാംതന്നെ കഥാപാത്രങ്ങളാവുന്നു. നമ്മുടെ ജീവിതം കഥയും. എരിഞ്ഞുതീരുമ്പോഴും വെളിച്ചമിറ്റിക്കുന്ന മെഴുകുതിരികളുടെ പ്രതീക്ഷകളും വിഹ്വലതകളും വായനക്കാരിലേക്കും നേരിട്ട് പ്രവേശിക്കുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങൾ, മുകളിൽ ആരോ ഉണ്ട്. കണ്ണാടിക്കാഴ്ചയിലെ ബിംബസാരങ്ങൾ. സ്ഥലപരിമിതി. സുദർശനം. റെയിൽവേ ടൈംടേബിൾ, ഇലക്ട്രോണികം. വിസ കാത്ത്. ഉത്തോലകം, വ്യാകുലമാതാവിൻ്റെ കണ്ണാടിക്കൂട്, ഭാഷാവരം തുടങ്ങി ഏറെ ശ്രദ്ധേയമായ പതിനൊന്ന് കഥകളുടെ സമാഹാരം.