Vijayam Sunichitham,The Monk Who Sold His Ferrari
Description
'വിജയം സുനിശ്ചിതം' ജൂലിയൻ മാൻറിൽ എന്ന അതിപ്രശസ്തനായ അഭിഭാഷകന്റെ കഥയാണ്. തന്റെ അസന്തുലിതമായ ജീവിതശൈലി കാരണം അയാൾക്ക് ഒരു ദിവസം മാരകമായ ഹൃദയാ ഘാതമുണ്ടാവുന്നു ശാരീരികമായ പതനത്തെ ത്തുടർന്നുണ്ടാകുന്ന ആദ്ധ്യാത്മിക പ്രതിസന്ധി മാൻ്റിലിനെ തൻ്റെ ജീവിതാവസ്ഥയെ നേരിടാനുംജീവിതത്തിലെ പരമപ്രധാനമായ ചോദ്യങ്ങൾക്ക് ഉത്തരം തേടാനും നിർബന്ധിതനാക്കുന്നു. സന്തോഷവും സാഫല്യവും കണ്ടെത്താമെന്ന് പ്രതീക്ഷിച്ച് അയാൾ പുരാതനമായൊരു സംസ്‌കാരത്തിലേക്ക് അസാധാരണമായൊരു പ്രയാണമാരംഭിക്കുന്നു. അവിടെ തൻ്റെ മനസ്സിൻ്റെയും ശരീരത്തി ന്റെയും ആത്മാവിൻ്റെയും ശക്തികളെ വിമുക്തമാക്കുകയും വർദ്ധിച്ച ആവേശത്തോടെയും ലക്ഷ്യത്തോടെയും ശാന്തിയോടെയും ജീവിക്കാൻ പഠിപ്പിക്കുന്ന ശക്തമായൊരു വ്യവസ്ഥ അയാൾ കണ്ടെ ത്തുകയും ചെയ്യുന്നു. കിഴക്കിൻ്റെ കാലാതീതമായ ആദ്ധ്യാത്മിക വിജ്ഞാനത്തെ പടിഞ്ഞാറിൻ്റെ ശക്തമായ വിജയതത്ത്വങ്ങളുമായി ഉജ്ജ്വലമായി യോജിപ്പിക്കുന്ന ആവേശകരമായ ഈ കഥ വർദ്ധിത മായ ധൈര്യത്തോടും മാനസികസൈര്യത്തോടും ആഹ‌്‌ളാദത്തോടും കൂടി ജീവിക്കുവാൻ സഹായിക്കുന്ന പടിപടിയായുള്ള പാത കാണിച്ചു തരുന്നു. അമ്പതിലധികം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട അന്തർ ദ്ദേശീയതലത്തിൽ ബെസ്റ്റ് സെല്ലറായ 'ദ മങ്ക് ഹു സോൾഡ് ഹിസ് ഫെറാറി' എന്ന പുസ്‌തകത്തിൻ്റെ മലയാളപരിഭാഷ.