VERUM MANUSHYAR
Description
വ്യാകരണപ്പിഴവുള്ള ചിന്തകളെ സ്വയം പഠിച്ച ഭാഷയിലേക്ക് പകർത്തുമ്പോൾ പലതും ചോർന്നുപോയെന്ന് വരാം. ദയവായി നിങ്ങളതിൽ സാഹിത്യഭംഗി തിരയരുത്. ആഖ്യാനരീതിയെ പരിഹസിക്കരുത്. ചില ജീവിതങ്ങൾ. അല്ല ഒരുപാട് ജീവിതങ്ങൾ അങ്ങനെയാണ്. ഓർത്തെടുക്കാൻ മൂല്യമുള്ളതൊന്നും ഇല്ലാത്ത വെറും ജീവിതങ്ങൾ. മിന്നലേറ്റ് മരിച്ചുവീണ കർഷകൻ്റെ ചെരുപ്പിൻ്റെ ചിത്രം ഈയടുത്താണ് കണ്ടത്. കമ്പികൊണ്ട് തുന്നിക്കൂട്ടിയ ആ ചെരിപ്പ് അയാളുടേതുമാത്രമല്ല. എൻ്റെയുപ്പയടക്കം ലക്ഷോപലക്ഷം പേരുടെ ചെരുപ്പാണത്. ആ ചെരുപ്പുകൾക്ക് പറയാനറിയുന്ന ജീവിതകഥകളേ എനിക്കും പറയാനുള്ളൂ