CUTICURA
Description
പുരുഷശരീരത്തിൻ്റെ തടവറയിൽ ബന്ധിതമായ അലകടൽപോലെ ഒരു പെൺമനസ്സ്. ആ കലികൊണ്ട് കടലും ഉള്ളിൽ പേറി, സ്വത്വവും സ്വാതന്ത്ര്യവും തിരഞ്ഞ് ഒരുവൾ തുഴഞ്ഞ ദൂരങ്ങളുടെ കഥയാണിത്. തീരം തേടി അലഞ്ഞ, തിരകൾക്കു മീതെ ഉലഞ്ഞ ഒരു ജീവിതനൗകയുടെ കഥ. കണ്ണാടിക്കുമുന്നിലെ 'പെണ്ണായിത്തീരലിൽ നിന്ന് ആത്മാവിനുമുന്നിലെ സ്ത്രൈണപൂർണതയിലേക്ക് അവൾ സ്വയം വീണ്ടെടുത്തതിന്റെ കഥ. “ഇതെന്റെ ജീവിതമാണ്; എന്നെ ജീവിക്കാൻ അനുവദിക്കുക" എന്ന് ഇതിലെ കുപ്പിവളക്കിലുക്കങ്ങൾ ആവർത്തിച്ചുപറയുന്നു. പരിഹാസനോട്ടങ്ങൾക്കും വഷളൻ ചിരികൾക്കും ആത്മാഭിമാനത്തിൻ്റെ ഭാഷയിൽ മറുപടിയേകുന്നു. മനസ്സും ശരീരവും വ്യത്യസ്‌തദിശകളിൽ പകുക്കപ്പെട്ട വരുടെ പ്രാണൻ്റെ മുറിവുകളിൽ അലിവിൻ്റെ ലേപനം പുരട്ടുന്നു. ഓരോ ട്രാൻസ്‌വ്യക്തിയും അന്തസ്സോടെ ജീവിക്കുന്ന കാലത്തെ വരവേല്ക്കുകകൂടിയാണ്, നാടറിയുന്ന, നാടിനെയറിയുന്ന മേക്കപ്പ് ആർട്ടിസ്‌റ്റ് ഇതിൽ.