VATTEZHUTHU
Description
ട്രേഡ് യൂണിയൻ നേതാവായ ആനന്ദ് ജോർജിന്റെ വട്ടെഴുത്ത് എന്ന ചെറുകൃതി ഒരു കാലഘട്ടത്തിലെ ആലുവയുടെ കണ്ടെഴുത്തും കേട്ടെഴുത്തുമാണ്. പഴയ ആലുവയെ തൊട്ടും കേട്ടുമറിഞ്ഞ കാര്യ ങ്ങൾ ഗ്രന്ഥകാരൻ സ്വന്തം നിരീക്ഷണ ങ്ങളും ഭാവനയും ചേർത്തു നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുന്നു. ഇതിലെ ഓരോ വരിയിലും ഓർമയുടെ സുഗന്ധമു ണ്ട്, സ്നേഹത്തിൻ്റെ മധുരവും. ആലുവ യിൽ ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരുമാണ് വട്ടെഴുത്തിലെ കഥാപാത്ര ങ്ങൾ. ഓട്ട ബനിയൻ്റെ ബ്രാൻഡ് അംബാസ ഡറായ ലേഡീസ് കോർണർ ജോണിച്ചേട്ടൻ മുതൽ കണ്ണും മൂക്കും പറിച്ചെടുക്കാവുന്ന കാൽസ്യം സാൻഡോസ് പട്ടിക്കുട്ടി വരെ ഈ താളുകളിൽ ഉണ്ട്. മുതിർന്ന പല നേതാക്കളുടെയും കൗമാരകാല തന്ത്രങ്ങൾ അവർക്കു കൂടി രസിക്കുന്ന തരത്തിലാണ് ആനന്ദ് എഴുതിയിരിക്കുന്നത്. അവയിൽ പലതും ഇതുവരെ നമ്മൾ കേട്ടിട്ടില്ലാത്ത കഥകളാണ്. പുസ്‌തകം വായിക്കാൻ ക്ഷമയില്ലാത്തവരും സോഷ്യൽ മീഡിയയിൽ ഹിറ്റായ, ദൈർഘ്യം കുറഞ്ഞ ഈ കുറിപ്പുകൾ ഒറ്റയിരിപ്പിൽ വായിച്ചു തീർക്കും.