UDAKAPPOLA
Description
നഗരത്തിലെ ഒരൊഴിഞ്ഞ മൂലയിൽ പുറംലോക വുമായി ബന്ധമൊന്നുമില്ലാതെ ജീവിക്കുന്ന റിട്ട. ഐ.സി.എസ്. ഉദ്യോഗസ്ഥൻ കരുണാകര മേനോൻ. ആദ്യഭാര്യയുടെ മരണശേഷം സ്വന്തം സഹോദരന്റെ ഭാര്യാപദം അലങ്കരിക്കുന്ന ദേവി. നഗരത്തിൽ വേശ്യാലയം നടത്തി ജീവിക്കുന്ന തങ്ങൾ. തങ്ങളുടെ പിടിയിൽനിന്ന് രക്ഷപ്പെട്ട് സ്വതന്ത്രയായി വേശ്യാവൃത്തി നടത്തുന്ന കാര. തങ്ങളിൽനിന്നകന്ന് സ്വന്തമായി ബിസിനസ്സു നടത്തി ഒടുവിൽ കഴുമരമേറുന്ന ആന്റപ്പൻ മദ്യപാനത്തിലും വ്യഭിചാരത്തിലുമായി സർവ്വവും നശിപ്പിച്ച് പാപ്പരായ ജയകൃഷ്ണൻ സമൂഹത്തിലെ അഴുക്കുചാലുകളിൽ ജീവിക്കുന്ന ഏതാനും കഥാപാത്രങ്ങളിലൂടെ സമകാലികജീവിതത്തിൻ്റെ ഉൾവശങ്ങൾ കാട്ടിത്തരുന്ന മറ്റൊരു പത്മരാജൻക്ലാസിക്