NINGALUDE MANASINTE ATHBHUTHANGAL
Description
നമ്മുടെ ഉപബോധമനസ്സിൽ ഒളിഞ്ഞിരിക്കുന്ന അന്തർല്ലീനശക്തികൾക്ക് നമ്മുടെ ജീവിതത്തെ അഭിവൃദ്ധിപ്പെടുത്താൻ കഴിയുമെന്ന തന്റെ സിദ്ധാ ന്തം, 'സെൽഫ് ഹെൽപ്' ഗുരുവായ ഡോ ജോസഫ് മർഫി ഈ പുസ്‌ത കത്തിലൂടെ വിശദീകരിക്കുന്നു. മനസ്സിൻ്റെ ഈ ശക്‌തിയെ സവിശേഷ മായും ഉപബോധമനശ്ശക്‌തിയെ, എങ്ങനെ പരമാവധി പ്രയോജനപ്പെ ടുത്താമെന്നും, നമ്മുടെ ചിന്തകളേയും പ്രവൃത്തികളേയും വിജയം പ്രാപ്തമാകുന്ന പോസിറ്റീവ് ആയ ദിശയിലേക്ക് വഴിതിരിച്ചുവിടുന്ന രീതിയിൽ എങ്ങനെ ക്രമീകരിക്കാമെന്നും അദ്ദേഹം സവിസ്തരം വിവരിക്കുന്നു. നമ്മുടെ മനസ്സിന്റെ അത്ഭുതങ്ങൾ സൃഷ്ടിക്കാനുള്ള അപാരമായ ശക്തി, നമ്മെ കൂടുതൽ വിജയവും സമ്പത്തും നേടാൻ സഹായിക്കുന്നു; അത് നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു; കുടുംബത്തിൽ സ്വരച്ചേർച്ച കൊണ്ടു വരുന്നു; നമ്മുടെ വൈവാഹികജീവിതം കൂടുതൽ മംഗളകരമാക്കുന്നു. മാത്രമല്ല, നിർണായകമായ തീരുമാനങ്ങളെടുക്കുന്നതിനുള്ള മൂല്യവത്തായ മാർഗോപദേശ വും അത് നമുക്ക് നൽകുന്നു.