NAADANPREMAM
Description
കുന്നംകുളത്തുനിന്ന് വലിയേട്ടൻ ഒരു പുസ്‌തകം കൊണ്ടുവന്നു. ഓപ്പു വായന തുടങ്ങി. സാധാരണ പുസ്‌തകങ്ങളെക്കാൾ ചെറിയ വലിപ്പം. അതു വായിക്കാൻ തിരക്കുകൂട്ടുന്ന കൊച്ചുണ്ണിയേട്ടനോട് ഓപ്പു പറഞ്ഞു: തീർന്നിട്ടില്ല. കൊച്ചുണ്ണിയേട്ടന് മനസ്സിലായി, രണ്ടാം വായനയും കഴിഞ്ഞ് മുപ്പത്തിമൂന്നാം വായനയിലാണ്. കൊച്ചുണ്ണിയേട്ടൻ്റെ വായന കഴിഞ്ഞ ശേഷം അത് ആരോ പുന്നയൂർക്കുളത്തേക്ക് കൊണ്ടുപോയി. അവിടെനിന്ന് മാസങ്ങൾക്കുശേഷം കുടല്ലൂരിലെത്തുന്നു. അപ്പോഴേക്ക് പല കൈകളിലൂടെ കടന്നുപോയി. കടലാസ് മുഷിഞ്ഞിരുന്നു. പുറംചട്ട ഒടിഞ്ഞിരിക്കുന്നു. ഞാൻ വായിക്കാനാരംഭിച്ചപ്പോൾ ബഹളം നിലച്ചിരിക്കുന്നു. ആരും ശല്യപ്പെടുത്താനില്ല. ഇത്രയേറെ കൈമാറിക്കഴിഞ്ഞ പുസ്‌തകമെന്താണ്? നാടൻപ്രേമം. എസ്.കെ. പൊറ്റെക്കാട്ടിന്റെ നോവൽ.