MAZHANOOLUKAL
Description
നർമ്മവും ഇടയ്ക്കൽപ്പം ആക്ഷേപഹാസ്യവും ആണ് മഴനൂലുകളുടെ വായനാസുഖത്തിന്റെ മുഖ്യ രഹസ്യം. സഹപാഠികൾ, സഹപ്രവർത്തകർ, കുടുംബാംഗങ്ങൾ ഇവരെല്ലാം കടന്നു വരുന്ന സന്ദർഭങ്ങളിലെല്ലാം ആഖ്യാനത്തിൽ ലിബിൻ കൈവിടാതെ സൂക്ഷിക്കുന്ന നർമ്മം ബന്ധങ്ങൾക്ക് കവചമാകുന്നു. ആരെയും മുറിവേൽപ്പിക്കാതെ എല്ലാത്തിനെയും നർമ്മരസികതയോടെ കാണുന്ന എഴുത്തുകാരൻ്റെ സമീപനത്തെ നമുക്ക് ഇഷ്ടപ്പെടാതിരിക്കാനാവില്ല. മഴനൂലിന്റെ ഭാഷ അത് ഹൃദയത്തിന്റെ ഭാഷയാണ്. ഒട്ടും കൃത്രിമത്വമില്ല. സുഹൃദ് സദസ്സുകളിൽ സൗമ്യനായ ഒരാൾ വർത്തമാനം പറയാനിടയുള്ള ഭാഷ ലിബിന് സ്വന്തമാണ്. അതു കൊണ്ട് ഈ അനുഭവങ്ങളെല്ലാം എൻ്റേതുമാണെന്ന തോന്നലോടെ അയാസരഹിതമായി വായിച്ചുപോകുന്നു.