MAHATHAYA KUTTANWESHANA KATHAKAL
Description
ദുർവാസനകളും കുടിലതകളും അകൃത്യങ്ങളും കുഴഞ്ഞുമറിയുന്ന ക്രൈം സീനുകളി ലേക്കു കൂട്ടിക്കൊണ്ടുപോയി നിങ്ങളേയും ഇൻവെസ്‌റ്റിഗേഷനിൽ പങ്കാളിയാക്കുന്നു ഈ ഇരുപതു കഥകളും. എഴുത്തുകാരിൽ, ചെഖോവും ഡിക്കൻസും മോപ്പസാങ്ങും പോയും ഡോയലും കിപ്ലിംഗും തുടങ്ങി, വ്യത്യസ്‌തതലമുറകളിലെ ഫിക്ഷൻ അതികായരുടെ നിര. ജീർണജഡങ്ങളും ചോരപ്പാടുകളുമൊക്കെ നിറഞ്ഞ, അലർച്ചകളും ഞരക്കങ്ങളു മൊക്കെ ഒച്ചവെക്കുന്ന ഇതിലെ ഭീതിജനകമായ ഇടങ്ങൾ വായനക്കാരെ ആകാംക്ഷ യുടെ മുൾമുനയിൽ നിർത്തുന്നു. മൃതിയുടെയും അപ്രത്യക്ഷമാകലിന്റെയും ആൾമാറാട്ട ത്തിൻ്റെയും ആഭിചാരത്തിൻ്റെയുമൊക്കെ ചതിനിലങ്ങളിൽ കെട്ടിപ്പൊക്കിയ, ദുർബല ഹൃദയർക്ക് പ്രവേശനം നിഷിദ്ധമായ രാവണൻകോട്ടകൾ നിങ്ങളിലെ ഡിറ്റക്‌ടീവിനെ ക്ഷണിക്കുകയാണ് - നിഗൂഢതയുടെ കടുംകെട്ടഴിച്ച് 'സത്യം' എന്ന പ്രതിയെ വിലങ്ങു വെക്കുവാൻ.