MADANELLU
Description
ചുറ്റുപാടും വിദേശങ്ങളിൽ നിന്നും കൊണ്ടുവന്നു നാട്ടുവളർത്തിയ വൃക്ഷങ്ങൾക്ക്, പാറാവ് നിൽക്കുന്ന, സ്വദേശികളെ കണ്ടപ്പോൾ അവന് കൗതുകം. സസ്യലോകത്തിനു എന്ത് ദേശീയതയാണ് ദേശമെന്നോ, വൈദേശീയമെന്നോ എന്നുണ്ടോ? ഭൂമിയുടെ അവകാശികൾ, നിയതിയുടെ ചക്രത്തിലേറി സഞ്ചരിക്കുകയും ജീവിക്കുകയും ചെയ്യുന്നവർ. അതിർത്തികളില്ലാത്ത സ്വാതന്ത്ര്യ ബോധത്തിൻ്റെ ഉടമകളാണ്, മനുഷ്യനൊഴിച്ചുള്ള സകല ചരാചരങ്ങളും.