KULAMBADIYOCHAKALUDE DIARY
Description
മലയാളിയുടെ പ്രിയപ്പെട്ട അശ്വമേധകാരൻ ശ്രീ ജി. എസ്. പ്രദീപിൻ്റെ ഓർമ്മകളുടെയും അനുഭവങ്ങളുടെയും സാംസ്‌കാരിക സ്മൃതികളുടെയും പുസ്തകമാണ് കുളമ്പടിയൊച്ചകളുടെ ഡയറി. തന്റെ ജീവിതത്തെ കൂടുതൽ മിഴിവുള്ളതാക്കിയ മനുഷ്യരെയും അനുഭവങ്ങളെയും മിഴിവോടെ ജി. എസ്. പ്രദീപ് ഓർക്കുന്നു. ഒരു ഫീനിക്സ് പക്ഷിയെ പോലെ ജീവിതത്തിന്റെ പതർച്ചകളിൽ നിന്നും ഉയർന്നുപൊങ്ങിയതിന്റെ പ്രചോദനാത്മകമായ വെളിച്ചം അദ്ദേഹം ഈ പുസ്തകത്തിൽ സൂക്ഷിക്കുന്നു. വാക്ക് അൻപാകുന്നതിൻ്റെയും മുറിവുണക്കുന്ന മരുന്നാകുന്നതിൻ്റെയും ഹൃദയാനുഭവം നമ്മൾ ഈ പുസ്തകത്തിലുടനീളം തൊട്ടറിയുന്നു. വാക്കും ഓർമ്മയും അമരമാകുന്നു എന്ന് പേർത്തും പേർത്തും ഓർമ്മിപ്പിക്കുന്ന പുസ്തകം.