JEEVITHAMENNA ATHBUTHAM
Description
ഒരു കാൻസർ ചികിത്സാവിദഗ്ദ്ധന്റെ അനുഭവങ്ങൾ ഒരു കഥാകാരൻ പകർ ത്തുക. തീർത്തും അപൂർവ്വമായ കൂട്ടു കെട്ടിലൂടെ വാർന്നുവീണ ഒരു അസാധാ രണ കൃതി. നിസ്സംഗനായ ഒരു കാഴ്ചക്കാ രൻ മാത്രമായി മാറിനിൽക്കാത്ത ഡോക്ടർ കൊടുംവേദനയുടെ ഒരു ജന്മംതന്നെ യാണ് രോഗികളുമൊത്തു ജീവിച്ചുതീർ ക്കുന്നത്. നന്മയും കാരുണ്യവും മറന്ന് സകലതും വെട്ടിപ്പിടിക്കാൻ വേഗത്തിൽ പായുന്ന സമൂഹത്തിന് ഒരു താക്കീതാണ് ഈ അനുഭവങ്ങൾ ഇനിയും നിലച്ചിട്ടി ല്ലാത്ത നന്മയുടെ നീരൊഴുക്കിനെ ഒരു മഹാപ്രവാഹമാക്കിമാറ്റാനുള്ള ഒരു ഭിഷഗ്വരൻ്റെയും കഥാകൃത്തിൻ്റെയും യത്നമാണ് ഈ പുസ്‌തകം. പ്രശസ്‌ത കാൻസർ ചികിത്സകനായ ഡോ. വി.പി. ഗംഗാധരന്റെ തീവ്രാനുഭവങ്ങൾ പ്രശസ്‌ത കഥാകൃത്ത് കെ.എസ്. അനിയന്റെ മോഹിപ്പിക്കുന്ന ഭാഷയിലൂടെ.