ISNEHAM
Description
സ്നേഹം അതിന്റെ ചില വേരിയൻ്റ്റുകളെ എനിക്ക് മുന്നിലേക്കും അയച്ചു. അതിൽ ചിലതെന്നെ സ്നേഹിച്ചു, ചിലതെന്നെ ചിന്തിപ്പിച്ചു, ചിലതെന്നെ കൂടുതൽ മനുഷ്യനാക്കി. കൊടുക്കൽ വാങ്ങലുകളിലല്ലാതെ ഭൂമിയിൽ എനിക്ക് ചുറ്റും സ്നേഹമുണ്ടെന്നും സ്നേഹിക്കാൻ മാത്രമല്ലാതെ ചുറ്റിലും സ്നേഹത്തിന് സാധ്യതകളുണ്ടെന്നും അവരെന്നെ ഓർമപ്പെടുത്തി. എൻ്റെ ജീവന് ദൈവം തന്ന സ്നേഹത്തിന്റെ മുഖവുമായി ഞാൻ കണ്ടുമുട്ടിയ മനുഷ്യരെ ഞാൻ എൻ്റെ മനുഷ്യരെന്ന് വിളിച്ചു. ഈ പുസ്തകത്തിലുടനീളം എൻ്റെ മനുഷ്യരെ ഞാൻ നിങ്ങൾക്ക് തുറന്ന് തരുന്നു. ഇതാണ് ഞങ്ങൾ... ഇസ്നേഹം!