FFF
Description
ഏകാന്തപഥികനായൊരു യാത്ര ചെയ്യാൻ താത്പര്യമുണ്ടോ? പണ്ട ങ്ങോ കണ്ടും കേട്ടും മറന്നു പോയ ചില ജീവിത സാഹചര്യങ്ങളെ തൊ ട്ടറിഞ്ഞു പോകുന്നൊരു യാത്ര? അടുത്തറിയണമെന്ന് കരുതിയിട്ടും പലപ്പോഴും ജീവിതത്തിൽ സാധിക്കാതെ പോയ പലതുമീ യാത്രയിൽ നിങ്ങളെ അന്വേഷിച്ചെത്തും. ഓർമ്മകളും സ്വപ്‌നങ്ങളുമെല്ലാം നിറ ഞ്ഞൊരത്ഭുത ലോകത്തേക്കാണാ യാത്ര.. ആ യാത്രയുടെ വഴികൾ നിങ്ങൾക്ക് മുന്നിലേക്ക് വരച്ചു കാട്ടാനിവിടെ സനിലെന്നൊരു ചെറുപ്പ ക്കാരന്റെ തൂലികയുണ്ട്. ഒരു സമൂഹത്തിലെ ജനതയെ മുഴുവനും നി ങ്ങൾക്കാ വഴിയിലെവിടെയെങ്കിലുമൊക്കെ കാണാൻ സാധിക്കും. അവരുടെ മനസ്സും കണ്ണുകളുമെല്ലാം ഒരുപോലെ നിറഞ്ഞ് കവിഞ്ഞൊ ഴുകുന്നുണ്ടാകും. ആ ഒരൊഴുക്കിന്റെ തീവ്രതയിൽ നമ്മളെല്ലാം സ്വയം മറന്നു പോകുന്നൊരവസ്ഥ സംജാതമായെന്നിരിക്കും. ഒടുവിൽ യാത്ര യെല്ലാമവസാനിച്ചു കഴിയുമ്പോൾ ഓർമ്മകളുടെ വലിയൊരു കുടമാറ്റ ത്തിന് സാക്ഷ്യം വഹിച്ചൊരു പ്രതീതിയുളവാകും. ഒറ്റവാക്കിൽ മനോ ഹരമെന്ന് വിശേഷിപ്പിക്കാവുന്ന ആ അത്ഭുതയാത്രയിൽ പങ്കെടുക്കാൻ നിങ്ങളോരോരുത്തരെയും ഞാൻ ക്ഷണിക്കുകയാണ്... വരിക, കഥാ കൃത്ത് വഴിതെളിച്ചിട്ടിരിക്കുന്ന ഈ പന്ഥാവിലൂടെ യാത്ര ചെയ്ത് ഒരു മനുഷ്യജന്മത്തെ മുഴുവനും തൊട്ടറിഞ്ഞു പോവുകസുഹൃത്തേ...