Coronakalathe Anubavapadangal
Description
ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ചു കടന്നുപോ കുന്ന കൊറോണക്കാലം പഠിപ്പിക്കുന്ന പാഠങ്ങൾ അമൂല്യങ്ങളാണ്. ലോക്ക്‌ഡൗൺ കാലത്ത് സ്വസ്ഥമായിരുന്നു ആലോചിച്ചപ്പോൾ നമ്മൾ അതിപ്രാധാന്യമുള്ളതാണെന്നു കരുതിയിരുന്ന പലതും അനാവശ്യങ്ങളാണെന്നും ശ്രദ്ധിക്കാതെ പോയിരുന്ന പലതും അനിവാര്യങ്ങളാണെന്നും ബോധ്യമായി. സത്തയും അലങ്കാര ങ്ങളും തിരിച്ചറിഞ്ഞ് മനുഷ്യജീവിതത്തെ പുനർനിർമ്മിക്കാനാവശ്യ മായ ഉൾക്കാഴ്ച്‌ചകൾ നല്‌കിക്കൊണ്ടാണ് ഈ കൊറോണക്കാല ത്തിലൂടെ നാം കടന്നുപോകുന്നത്. ജീവിതത്തിൻ്റെ സാമൂഹ്യ-ആത്മീയ-സാമ്പത്തിക-രാഷ്ട്രീയ മേഖലകളെ ഈ കൊറോണ ക്കാലം എങ്ങനെ ബാധിച്ചുവെന്നും അവയിൽ നിന്നും നാം ഉൾ ക്കൊളേളണ്ട് അനുഭവപാഠങ്ങൾ ഏതെല്ലാമാണെന്നും 10 അനു വേസാക്ഷ്യങ്ങളും 20 ലേഖനങ്ങളുമടങ്ങുന്ന ഈ ഗ്രന്ഥം നമ്മെ ഓർമ്മപ്പെടുത്തുന്നു. "കൊറോണക്കാലത്തെ അനുഭവങ്ങളുടെ ആഖ്യാനത്തിൻന്റെ ഈ പുസ്‌തകം പുതിയതും സ്നേഹനിർഭരവുമായ ജീവിതശൈലിക്ക് ഇടയാക്കട്ടെ എന്നാശംസിക്കുന്നു."