Ageless Body, Timeless Mind ,Malayalam
Description
ചിന്തകൊണ്ടും വികാരംകൊണ്ടും സ്വന്തം ജൈവഘടനയിൽ മാറ്റംവരുത്താൻ കഴിവുള്ള ഈ ഭൂമുഖത്തെ ഒരേയൊരു ജീവിയാണ് മനുഷ്യൻ. ശരീരത്തിലെ ഓരോ കോശത്തെയും മനസ്സ് സ്വാധീനിക്കുന്നുവെന്നതിനാൽ മനുഷ്യൻ്റെ വാർദ്ധക്യാവസ്ഥ അസ്ഥിരമാണ്. മാറ്റംവരുത്താ വുന്നതുമാണ്. മനുഷ്യൻ എന്നത് പരിമിതമായ ശരീരത്തിനും അഹംബോധത്തിനും വ്യക്തിത്വത്തിനും അപ്പുറത്താണ്. കാര്യ കാരണബന്ധത്തിൻ്റെ നിയമങ്ങൾ ഒരു ശരീരത്തിൻ്റെ വലിപ്പത്തിനു ള്ളിലും ഒരു ജീവിതകാലത്തിൻ്റെ പരിമിതികൾക്കകത്തും അവനെ ഞെക്കിഞെരുക്കുന്നു. വാസ്‌തവത്തിൽ മനുഷ്യജീവിതത്തിന്റെ മേഖല തുറന്നതും അതിരുകളില്ലാത്തതുമാണ്. അഗാധതലത്തിൽ മനുഷ്യന്റെ മനസ്സ് വാർദ്ധക്യം ബാധിക്കാത്തതാണ്: കാലാതീത മാണ്