BHARATHAPADHAM
Description
'ഭാരതപഥ'ത്തിലൂടെ ഒരു ഓപ്പൺ ഡിബേറ്റിനാണ് സുമേഷ് വായനക്കാരെ ക്ഷണിക്കുന്നത്. അതിലെല്ലാം വാദത്തിന്റെയും എതിർവാദത്തിന്റെയും സന്ദർഭങ്ങളുണ്ട്. പ്രസന്നമായൊരു വിചാരകൗതുകത്തോടെയാണ്, ഈ എഴുത്തുകാരൻ മഹാഭാരത ത്തിലെ കഥാപാത്രങ്ങളുടെ ജീവിതവിവക്ഷകൾ നിരീക്ഷി ക്കുന്നത്. അവരുടെ ജീവിതസന്ദർ ഭങ്ങളുടെ ബാഹ്യവും ആന്തരിക വുമായ വിചാരണയ്ക്ക് എഴുത്തു കാരൻ മുതിരുന്നു. തനിക്ക് ബോധ്യപ്പെട്ടതും താൻ ഉൾക്കൊണ്ടതുമായ കഥാപാത്രദർശനത്തിലൂടെയാണ് 'ഭാരതപഥം' വികസിക്കുന്നത്.