ANNA KARENINA
Description
'റഷ്യൻ മെസ്സഞ്ചറി'ൽ അന്നാകരനീന ഖണ്ഡശ്ശ പ്രസിദ്ധം ചെയ്തപ്പോൾ അടക്കാനാകാത്ത ജിജ്ഞാസയോടെ വായനക്കാർ ഓരോ ലക്കത്തിനും വേണ്ടി കാത്തിരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അന്നയ്ക്ക് അന്യപുരുഷനോടുണ്ടാകുന്ന പ്രണയവും അതേത്തുടർന്നുണ്ടാകുന്ന ദുരന്തവുമാണ് നോവലിലെ പ്രമേയം. സമൂഹത്തിന്റെ പ്രതികാരത്തിനിരയാകുന്ന അന്നയെ അത്യുദാരമായ സഹഭാവത്തോടെയാണ് ടോൾസ്റ്റോയ് ചിത്രീകരിച്ചത്. ടോൾസ്റ്റോയിയുടെ മാനസപുത്രിയെന്നാണ് അന്ന വിശേഷിപ്പിക്കപ്പെടുന്നത്. ചിന്താപരമായ പല സാഹസിക സഞ്ചാരങ്ങൾക്കും ശേഷം, ഗാന്ധിജിക്കുപോലും പ്രചോദനമേകിയ, ജീവകാരുണ്യ സിദ്ധാന്തത്തിലേക്ക് ടോൾസ്റ്റോയിയെ കൊണ്ടെത്തിച്ചത് ഈ നോവലാണ്. ദസ്തോയെവ്സ്കി ഈ നോവലിനെപ്പറ്റി ഇങ്ങനെ പറയുന്നു: “ഒരു കലാസൃഷ്ടിയെന്ന നിലയിൽ അന്നാകരെനീന പരിപൂർണ്ണമാണ്. യൂറോപ്യൻ സാഹിത്യത്തിൽ ഇതിനോട് കിടപിടിക്കുന്നതായി മറ്റൊന്നില്ല." വിവർത്തനം: കെ.പി. ബാലചന്ദ്രൻ