AA NELLIMARAM PULLANU
Description
സിനിമാനടൻ വിനായകൻ പറഞ്ഞതു പോലെ രാവിലെ ഞങ്ങൾ ഉറങ്ങി എഴുന്നേൽക്കുമ്പോൾ തന്നെ കാണുന്ന കണി ആളുകൾ വെളിക്കിരിക്കുന്നതാണ്. പൊതു കക്കൂസ് പോലെയാണ് ഞങ്ങളുടെ വീടിൻ്റെ പുറകുവശം. ഞങ്ങൾ അങ്ങനെ കണി കണ്ടു തുടങ്ങിയാൽ കൂവാൻ തുടങ്ങും. കൂവിയാലും ചിലർ അതൊന്നും മൈമെൻ്റു ചെയ്യില്ല. ചിലരൊക്കെ എണീറ്റ് പോകും. ഒരാൾ കൂവിയിട്ടു എണീറ്റ് പോയിട്ടില്ലെങ്കിൽ പിന്നെ എല്ലാവ രും കൂടി കൂവി ഓടിക്കും. പാവപ്പെട്ടവരെ ഞങ്ങൾ തൂറാൻ വരെ സമ്മതിക്കില്ല. അത്രക്ക് ദുഷ്ടന്മാരാണ് ഞങ്ങൾ.