THE SILENT PATIENT
Description
ആലിഷ്യ ബെറൻസണിന്റെ ജീവിതം പ്രത്യക്ഷത്തിൽ സമ്പൂർണ്ണമാണ്. ഒരു രാത്രി വരെ. ഒരിക്കൽ അവളുടെ ഭർത്താവ് ഗബ്രിയേൽ ജോലി കഴിഞ്ഞ് വൈകി വീട്ടിലേക്ക് എത്തുന്നതും ആലിഷ്യ അവൻ്റെ മുഖത്ത് അഞ്ച് തവണ വെടിവയ്ക്കുന്നു. പിന്നീട് ഒരക്ഷരം മിണ്ടാതിരിക്കുന്നു. സംസാരിക്കാനോ ഏതെങ്കിലും തരത്തി ലുള്ള വിശദീകരണം നൽകാനോ ആലിഷ്യ * തയ്യാറാവുന്നില്ല എന്ന വസ്‌തുത ഒരു ഗാർഹികദുരന്തത്തെ അത്യന്തം നിഗൂഢമാക്കി മാറ്റുന്നു. ഈ സംഭവങ്ങളുടെയൊക്കെ നിഗൂഢത അനാവരണം ചെയ്യാനായി തിയോ ഫാബർ നടത്തുന്ന ശ്രമങ്ങൾ കൂടുതൽ അപ്രതീക്ഷി തവും ഭയാനകവുമായ ഒരു പാതയിലേക്ക് അയാളെ നയിക്കുന്നു. വിവർത്തനം..എം. ശശിധരൻ നായർ