THE LOST WORLD,MALAYALAM
Description
ചരിത്രാതീതകാലത്തെ ദിനോസറുകളും പറക്കും ഉരഗങ്ങളും ആൾ കുരങ്ങുകളും മറ്റും ഇന്നും നമുക്കിടയിൽ അജ്ഞാതലോകത്ത് അധി വസിക്കുന്നുവെന്ന വെളിപ്പെടുത്തലിനെ പിൻപറ്റിയുള്ള ഒരു സാഹസിക പര്യവേക്ഷണത്തിൻ്റെ കഥയാണിത്. ശാസ്ത്രലോകം 'നുണയൻ' എന്നും 'ആശയഭ്രാന്തൻ' എന്നും പരിഹസിച്ചുതള്ളിയ പ്രൊഫസർ ചാലഞ്ചറിന്റെ ഈ ദിവ്യവെളിപാടിൻ്റെ നിജസ്ഥിതി തേടിയുള്ള യാത്രയിലെ ത്രസിപ്പി ക്കുന്ന നിമിഷങ്ങളും വിചിത്രമായ നിമിത്തങ്ങളും വിസ്മയകരമായ നിയോഗങ്ങളും. അവിശ്വസനീയതയുടെ മലണ്ടമകളും അത്യാപത്തിന്റെ പാറപ്പിളർപ്പുകളും നിഗൂഢതയുടെ ചെളിക്കുണ്ടുകളും പിന്നിട്ട് ഇവിടെ ഒരു സംഘം സഞ്ചരിക്കുകയാണ്, ശാസ്ത്രീയ ആധികാരികതയിലേക്ക്. സയൻസ് ഫിക്ഷൻ രചയിതാക്കളുടെ വിശുദ്ധഗ്രന്ഥമായ ദിനോസർ കഥകളുടെ മാതാവായ നോവൽ. 'ജുറാസിക് പാർക്ക്' എന്ന വിഖ്യാത ചലച്ചിത്രത്തിനു പ്രചോദനമായ രചന.