SWAYAMVARAM
Description
'സ്വയംവരം' മലയാളസിനിമയ്ക്കു നല്‌കിയത് ഗതിമാറ്റത്തിന്റെ റീലുകളായിരുന്നു. തിരശ്ശീലയിൽ നവതരംഗത്തിൻ്റെ തീനാമ്പായി മാറിയ ഈ രചന, കാഴ്‌ചയുടെ ചരിത്രംതന്നെ തിരുത്തിക്കുറിച്ചു; സമാന്തരചലച്ചിത്രപ്രസ്‌ഥാനത്തിൻ്റെ സ്ഥിരമേൽവിലാസമായി. ആശയ-ആഖ്യാന പുതുസീമകൾ കണ്ടും കീഴടക്കിയുമായിരുന്നു വിശ്വത്തിന്റെയും സീതയുടെയും യാത്ര. അനുഭവത്തിന്റെയും അഭിരുചിയുടെയും അനുഭൂതിയുടെയും ലാവണ്യത്താൽ കാണി ജീവിതത്തെ - 'സ്വയംവര'ത്തിനു മുൻപും പിൻപും എന്ന് - പകുത്ത അഭ്രശില്പത്തിന് അരനൂറ്റാണ്ട് തികഞ്ഞിരിക്കുകയാണ്. മികച്ച ചിത്രത്തിനും സംവിധായകനും നടിക്കും ഛായാഗ്രാഹകനുമുള്ള ദേശീയപുരസ്കാരം നേടിക്കൊടുത്ത ഈ തിരക്കഥ, അനുവാചകന് അർഥപൂർണമായ ഒരു സിനിമാ വായന സാധ്യമാക്കുന്നു.