PRIYA CHARUSEELE
Description
"കലയോടുള്ള ആരാധനകൊണ്ട് എൻ്റെ ഭാര്യയിൽനിന്നും ആ ഒരു ധനം മാത്രമേ ഞാൻ പ്രതീക്ഷിച്ചുള്ളു. ഒന്നുമില്ലായ്‌മയിൽ നിന്നും രൂപസൗന്ദര്യവും നൃത്തചാതുരിയുംകൊണ്ടു മാത്രം വളർന്നു വലുതായവൾ. വീട് അന്യമായതോടെ അവൾ മാത്ര മായി എന്റെ ലോകം. അവളുടെ ചിലങ്കകൾ നിരന്തരം ശബ്ദിക്കു ന്ന വീട്. അവളുടെ വളർച്ചയ്ക്കു വളമാകാൻ നിന്നുകൊടുത്ത ഞാൻ... എനിക്കു വേണ്ടിയിരുന്നതു സ്നേഹം മാത്രം. ഇരുപ ത്തിനാലു മണിക്കൂറും കലോപാസന തുടർന്ന ഭാര്യ. തന്നെ വീട്ടിൽ തളച്ചിടുന്ന ആളാകാൻ പാടില്ല ഭർത്താവ് എന്നതായിരു ന്നു അവളുടെ നിബന്ധന. ഞാനവളെ എവിടെയും തളച്ചിട്ടില്ല. പൂർണസ്വാതന്ത്ര്യം നൽകി. എന്നിട്ടും..." ഭാര്യ ഭർത്താവിന്റെ സ്വകാര്യസ്വത്തുതന്നെയാണ്. ഒരു ഭർത്താവും ആ അധികാരം വിട്ടുകൊടുക്കാൻ പാടില്ല. അതേപോലെ ഭാര്യക്കു ഭർത്താവിലുമുണ്ട് അവകാശവും അധികാരവും. അത് അവളും സൂക്ഷിക്കണം. ഇല്ലെങ്കിൽ ഒരു ലോഡ്‌ജ് മുറിയിൽ വാടകയ്ക്ക താമസിക്കുന്ന രണ്ടു സഹമുറിയന്മാർ മാത്രമായിരിക്കും ഭാര്യാഭർ ത്താക്കന്മാർ..