PARYAATHE VAYYENTE PRANAYAME
Description
ഈ റോസ് ഡേയിൽ നിങ്ങളയച്ച ചുവന്ന റോസാപ്പൂക്കൾക്ക് പണ്ട് ജയിലറകൾക്കപ്പുറം നമ്മൾ സന്ധിക്കാറുണ്ടായിരുന്ന തോട്ടത്തിലെ അതേ റോസാപ്പൂക്കളുടെ ഗന്ധമാണ്. എന്നും ഓരോ പൂവുകൾ പൊട്ടിച്ച് നിങ്ങൾ എൻ്റെ മുടിയിൽ ചൂടിക്കാറുള്ളത് ഓർത്തുപോയി. പ്രോമിസ് ഡേയിൽ നിങ്ങൾ തുറന്നുവെച്ച ആള ചുവന്ന ഹൃദയം, ചോക്കലേറ്റ് ഡേയിൽ എൻ്റെ പടിവാതിലിനരികിൽ വെച്ചുപോയ ചോക്കലേറ്റ് ബോക്‌സ്, ടെഡി ഡേയിൽ സമ്മാനിച്ച മഞ്ഞുപോലെ വെളുത്ത രോമങ്ങളുള്ള കരടിക്കുട്ടൻ എല്ലാം ഞാൻ എത്രമേൽ ആസ്വദിച്ചുവെന്നോ... ഈശോ, മൈക്കൽ ജാക്‌സൻ, ബ്രൂസ് ലീ, രാജരാജ ചോഴൻ, ഓഷോ, ആദം, ഗ്രബ്രിയേൽ ഗാർസിയ മാർക്കേസ്, വാലന്റൈൻ, പ്രണയബുദ്ധൻ... പലരിലൂടെ, പല കാലങ്ങളിലൂടെ, പ്രണയത്തിന്റെ പല അവസ്ഥകളിലൂടെ പലപല അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിൽനിന്നും ചീന്തിയെടുത്ത അനുഭവച്ചൂടു വറ്റാത്ത ഏടുകൾ, അവയോരോന്നിൻ്റെയും വക്കിൽ പ്രണയം പൊടിഞ്ഞിരിക്കുന്നു.