ORE ORU PEN MATHA GRANDHAM
Description
പുതിയ കാലം നേരിടുന്ന വിഹ്വലതകളുടെയും വെല്ലുവിളികളുടെയും ആകെത്തു കയാണീ നോവൽ. ഓരോരോ കാരണങ്ങളാൽ സ്വന്തം ഭൂമികയിൽ നിന്ന് ആട്ടിയോ ടിക്കപ്പെട്ട ആളുകൾ, കാദംബരി, ദീദി, അമ്മ - ഇവർ മൂന്നാം ലോകരാജ്യത്തെ സാമു ഹികാവസ്ഥയുടെ ഇരകളാണ്, ആ നിലയിൽ അവരുടെ അതിജീവനത്തിന് സാർവ ലൗലികമാനം നൽകാൻ നോവലിസ്റ്റ് ദിലീപ് പയ്യോർമലയ്ക്കു കഴിഞ്ഞിട്ടുണ്ട്. സോക്രട്ടീസ് കെ. വാലത്ത് പ്രണയവും കലാപവും വർഗീയതയും എന്ന പോലെ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീ ജീവിതവും ഒഴുക്കിൽ പറയുന്ന കൃതി. വർത്തമാനകാലത്തെ ഭാവനകൊണ്ട് പൂരിപ്പി ക്കുന്നു. വി. ഷിനിലാൽ മാതൃത്വത്തിന്റെ പ്രത്യദിഭിന്നമായ മുഖങ്ങൾ ആവിഷ്ക്കരിക്കാൻ ലോകസാഹിത്യ ത്തിൽ നിരവധി ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിരിക്കിലും ഇന്നും നിത്യനൂതനമായ പ്രമേയമായി മാതൃത്വം നിലനിൽക്കുന്നു. അതിനേക്കാൾ മഹത്തരമായ ഒരു ജീവിത സത്യം ഇല്ലാത്തിടത്തോളം കാലം അത് അങ്ങനെതന്നെ നിലകൊള്ളുകയും ചെയ്യും. ഈ സാർവജനീനസത്യത്തെ തനതായ വീക്ഷണകോണിലൂടെ നോക്കിക്കണ്ട് ദിലീപ് പയ്യോർമല രചിച്ച 'ഒരേ ഒരു പെൺ മത ഗ്രന്ഥം' എന്ന നോവൽ അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധേയമാണ്. വൈകാരികമായ ഒരു ഇതിവൃത്തം ആലേഖനം ചെ യ്യുക എന്നതിനുമപ്പുറം സമകാലീനമായ സാമൂഹ്യാവസ്ഥകൾ പ്രതിഫലിപ്പിക്കാനും നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്. വർഗീയഭ്രാന്തുകളും ബീഫ് കലാപവും പോലെ ഏറെ സെൻസിറ്റീവായ വിഷയങ്ങളെ കേന്ദ്രപ്രമേയവുമായി സമർത്ഥമായി കൂട്ടിയിണക്കി യിരിക്കുന്നു. അതുകൊണ്ട് തന്നെ പല തലങ്ങളിൽ വായിക്കപ്പെടേണ്ട രചനയാണി തെന്ന് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. സജിൽ